ന്യൂഡല്‍ഹി: കൊവിഡ് വകഭേദം ഡെല്‍റ്റ പ്ലസ് വൈറസ് ബാധ രാജ്യത്ത് വര്‍ധിക്കുന്നു. രാജ്യത്ത് 50 പേര്‍ക്കാണ് രാജ്യത്ത് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 11 സംസ്ഥാനങ്ങളിലായാണ് 50 പേരില്‍ വൈറസ് വകഭേദം കണ്ടെത്തിയത്. കേരളമുള്‍പ്പടെയുള്ള എട്ട് സംസ്ഥാനങ്ങളിലാണ് ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം കൂടുതലുള്ളത്.
ഡല്‍ഹി, ഹരിയാന, ആന്ധ്ര, മഹാരാഷ്ട്ര, പഞ്ചാബ്, തെലങ്കാന, ബംഗാള്‍, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ആണ് ഡെല്‍റ്റ വകഭേദത്തിന്റെ 50 ശതമാനത്തില്‍ അധികവും ഉള്ളതെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. പുതിയ വൈറസ് ഭീഷണിയാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ പാലക്കാടാണ് ഡെല്‍റ്റ പ്ലസ് വൈറസ് ബാധ ഭീഷണിയാകുന്നത്. പാലക്കാട് ജില്ലയിലെ പറളി, പിരായിരി പഞ്ചായത്തുകളില്‍ നിന്നുള്ള സാമ്പിളുകളിലാണ് ഡെല്‍റ്റ പ്ലസ് വൈറസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.