ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റ് കമ്പനി ഈ മാസം 700 ജീവനക്കാരെ പിരിച്ചുവിടാന്‍ സാധ്യത. 2017 ജൂണ്‍ മാസത്തോടെ 2,850 പേരെ കമ്പനിയില്‍ നിന്നും പിരിച്ചുവിടുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, എന്‍ജിനിയറിംഗ്, ഫിനാന്‍സ് തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പിരിച്ചുവിടാന്‍ സാധ്യത. 1.13 ലക്ഷം ജീവനക്കാരാണ് മൈക്രോസോഫ്റ്റിനുള്ളത്. കഴിഞ്ഞവര്‍ഷം 7,400 ജീവനക്കാരെയാണ് കമ്പനി പിരിച്ചുവിട്ടത്.