പുകഞ്ഞെരിയുന്ന ബാല്യം; മുംബൈയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ പുകവലിക്ക് അടിമ

മുംബൈ: മുംബൈ നഗരത്തില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികള്‍ പുകവലിക്ക് അടിമയാണെന്ന് കണ്ടെത്തല്‍.

പ്രിന്‍സ് അലി ഖാന്‍ ആശുപത്രിയും മണിപാല്‍ സര്‍വകലാശാലയും ചേര്‍ന്ന് മുംബൈയിലെ സ്‌കൂളുകളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തുവന്നത്.

10 മുതല്‍ 19 വയസു വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലാണ് സര്‍വേ നടത്തിയത്.

ഡോക്ടര്‍മാര്‍ തയ്യാറാക്കിയ ചോദ്യാവലികള്‍ നഗരത്തിലെ എല്ലാ സ്‌കൂളുകളിലും വിതരണം ചെയ്താണ് സര്‍വേ ഫലം തയ്യാറാക്കിയിരിക്കുന്നത്.

പുകയില ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന കാന്‍സര്‍ പോലുള്ള രോഗങ്ങളെ കുറിച്ച് ഭൂരിപക്ഷം കുട്ടികളും അജ്ഞരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Top