പുതുവര്‍ഷത്തില്‍ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി ആദ്യം അഭിനയിക്കുന്നത് ‘എബ്രഹാമിന്റെ സന്തതികള്‍’എന്ന സിനിമയില്‍.
തിരക്കഥാകൃത്തായ സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലായിരിക്കും മമ്മൂട്ടി പുതുവര്‍ഷത്തില്‍ ആദ്യം അഭിനയിക്കുക എന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. എന്നാല്‍ ഇത് അടുത്ത വര്‍ഷം പകുതിയോടെ മാത്രമേ ആരംഭിക്കുകയുള്ളൂവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഷാജി പടൂരാണ് എബ്രഹാമിന്റെ സന്തതികള്‍ സംവിധാനം ചെയ്യുന്നത്.
ഡെറക്ക് എബ്രഹാം എന്ന പൊലീസ് ഓഫീസറായാണ് മമ്മുട്ടി ചിത്രത്തില്‍ എത്തുക.
ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂട്ടിയും ഹനീഫും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണം ജനുവരി ആദ്യവാരം ആരംഭിക്കും.
സിദ്ദിഖ്, രണ്‍ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, ആന്‍സണ്‍ പോള്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.