മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ മാസ്സ് ട്രെയിലര്‍ എത്തി

പിഎസ് ഒഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മാസ് രംഗങ്ങളുമായി എത്തിയ ട്രെയിലര്‍ മമ്മൂട്ടിയുടെ ബോക്‌സോഫീസ് പ്രതീക്ഷകള്‍ സജീവമായി നിലനിര്‍ത്തുന്നതാണ്.

ഷാജി പാടൂറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപി എസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് തിരക്കഥയൊരുക്കുന്നത്.

ABRAHMAINTE-SANTHTHIKAL

ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്, മഖ്ബൂല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോണ്‍, കനിഹ എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍. ടേക്ക് ഓഫില്‍ സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

Top