കോളേജ് പശ്ചാത്തലമാക്കി താനൊരുക്കിയ പൂമരത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയതിന്റെ കാരണം വ്യക്തമാക്കുകയാണ് സംവിധായകന്‍ ഏബ്രിഡ് ഷൈന്‍. 2016 സെപ്റ്റംബറിലാണ് എറണാകുളം മഹാരാജാസ് കോളേജില്‍ കാളിദാസ് ജയറാം നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.
ക്യാംപസും, ഫെസ്റ്റിവലുകളും കലാപ്രകടനങ്ങളുമെല്ലാമുള്ള ചിത്രം മഹാരാജാസിലെ സെറ്റില്‍ വേഗം ചെയ്തു തീര്‍ക്കേണ്ട ഒന്നല്ല എന്ന് ആദ്യ ദിനങ്ങളില്‍ തന്നെ തോന്നിയിരുന്നുവെന്നും, വിഷ്വലുകള്‍ പലതും വിചാരിച്ച പോലെ വരുന്നില്ലെന്നു തോന്നിയിരുന്നതായി എബ്രിഡ് ഷൈന്‍ പറഞ്ഞു.
തുടര്‍ന്ന് ഒരു റിലീസ് തീയതി മുന്നില്‍ കണ്ട് ഷൂട്ട് ചെയ്യേണ്ടെന്നും, പ്ലാന്‍ ചെയ്ത് സമയമെടുത്ത് ക്ഷമയോടെ ചിത്രീകരിക്കണമെന്നും തീരുമാനിക്കുകയായിരുന്നു. കാളിദാസും നിര്‍മാതാവ് ഡോ.പോളും തന്നോടൊപ്പം നിന്നുവെന്നും ഏബ്രിഡ് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.