abs mandatory cars buses april 2019

ന്ത്യന്‍ നിരത്തിലുള്ള കാറുകള്‍ക്കും മിനി ബസ്സുകള്‍ക്കും രണ്ടു വര്‍ഷത്തിനകം ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം(എ ബി എസ്) നിര്‍ബന്ധമാക്കുന്നു.

മികച്ച സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുതായി വിപണിയിലെത്തുന്ന കാര്‍, മിനി ബസ് മോഡലുകള്‍ക്കെല്ലാം എ ബി എസ് നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

വഴുക്കലുള്ള റോഡില്‍ പെട്ടെന്നു ബ്രേക്ക് പ്രയോഗിക്കുമ്പോള്‍ അവ ലോക്ക് ആകുന്നതു തടയുകയാണ് എ ബി എസിന്റെ ദൗത്യം. എ ബി എസ് നടപ്പാക്കിയാല്‍ ഇന്ത്യയില്‍ അപകടങ്ങളില്‍ ശരാശരി 20% കുറവ് വരുത്താനാവുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് 2018 ഏപ്രില്‍ മുതല്‍ അവതരിപ്പിക്കുന്ന പുതിയ കാറുകളിലും മിനി ബസ്സുകളിലും എ ബി എസ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം വ്യവസ്ഥ ചെയ്യുന്നത്.

നിലവില്‍ നിരത്തിലുള്ള വാഹന മോഡലുകളിലാവട്ടെ 2019 ഏപ്രിലിനകം എ ബി എസ് സംവിധാനം ലഭ്യമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു

Top