എബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 ഒരുങ്ങി; ഉടന്‍ വിപണിയിലേക്ക്

ബിഎസ് സുരക്ഷയില്‍ ബജാജ് അവഞ്ചര്‍ സ്ട്രീറ്റ് 180 വിപണിയിലെത്തുന്നു. ഉടന്‍ തന്നെ കമ്പനി മോഡലിനെ വിപണിയില്‍ എത്തിക്കുമെന്നാണ് സൂചന. ഒറ്റ ചാനല്‍ എബിഎസ് ആയിരിക്കും അവഞ്ചര്‍ 180 യില്‍ ഉണ്ടാവുക. കൂടാതെ റിയര്‍ ലിഫ്റ്റ് പ്രൊട്ടക്ഷനുമുണ്ടാവും. ഡല്‍ഹി എക്‌സ്‌ഷോറൂമില്‍ എബിഎസ് സുരക്ഷയില്‍ എത്തിയ വാഹനത്തിന്റെ വില 86,611 ലക്ഷം രൂപയാണ്.

ഇന്ത്യയില്‍ ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരാനിരിക്കുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ പ്രകാരം 125 സിസിയ്ക്ക് മുകളിലുള്ള ബൈക്കുകളില്‍ എബിഎസ് സംവിധാനം നിര്‍ബന്ധമാണ്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ തങ്ങളുടെ ക്രൂയിസര്‍ ബൈക്കിനെ എബിഎസ് നിലവാരമുള്ളതാക്കി മാറ്റിയിരിക്കുന്നത്. 2019 ഏപ്രില്‍ ഒന്ന് മുതലാണ് ഈ സുരക്ഷ മാനദണ്ഡങ്ങള്‍ നിലവില്‍ വരിക.

Top