അബുദാബി: അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന പ്രദര്‍ശനത്തില്‍ പറക്കും ജെറ്റ്‌സ്‌കി താരമായി. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ 150 മീറ്റര്‍ ഉയരത്തില്‍ പറക്കാനുള്ള ശേഷി ഇതിനുണ്ട്.
12 മണിക്കൂറിലധികം നിര്‍ത്താതെ പറക്കാന്‍ മാത്രം ബാറ്ററിശേഷിയുള്ള വിമാനം നിര്‍മ്മിച്ചിരിക്കുന്നത് കാര്‍ബണ്‍ ഫൈബറിലാണ്. ഫ്‌ലൈനാനോ എന്ന കമ്പനിയുടെ ഈ കുഞ്ഞന്‍ വിമാനം ഈ വര്‍ഷം അവസാനത്തോടെ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.
നാലുലക്ഷം ദിര്‍ഹത്തോളമായിരിക്കും വിമാനത്തിന്റെ വില. മാലിന്യമില്ലാത്ത ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിപ്പിക്കാവുന്ന പുതിയ ആശയത്തിലുള്ള വാഹനം എന്ന അന്വേഷണത്തിലൊടുവിലാണ് പറക്കും ജെറ്റ്‌സ്‌കി ഉണ്ടാവുന്നതെന്ന് നിര്‍മ്മാതാവായ അകി സുവോകസ് വ്യക്തമാക്കുന്നു.