അബുദാബി: പ്രമുഖ ബ്രാന്‍ഡുകളുടെ പേരില്‍ ഇറങ്ങിയ 6,230 ഷൂസുകളും ബാഗുകളും മറ്റു ലെതര്‍ ഉത്പന്നങ്ങളും കണ്ടുകെട്ടി.
അബുദാബി ഇക്കണോമിക് ഡെവലപ്‌മെന്റ് വകുപ്പ് നടത്തിയ പരിശോധനയിലാണ് വന്‍തോതിലുള്ള ശേഖരം പിടിച്ചെടുത്തത്. വ്യാജ ഉത്പന്നം വാങ്ങി കബളിക്കപ്പെട്ട ഉപഭോക്താവിന്റെ പരാതിയിലായിരുന്നു പരിശോധന.
അബുദാബിയിലെ ഒരു താമസസ്ഥലം സ്റ്റോറാക്കി മാറ്റിയ ശേഷമാണ് വ്യാജ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. യുഎഇയിലും വിദേശ വിപണിയിലുമായി വില്‍പനയ്ക്ക് തയാറാക്കിയ നിലയിലായിരുന്നു ഇവ.