അബുദാബി: അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ മസ്ദാറിന്റെ ‘ഇക്കോ ബസ്’ ശ്രദ്ധയാകര്‍ഷിക്കുന്നു. കാര്‍ബണ്‍ മാലിന്യ മുക്തമായ ഈ ഇലക്ട്രിക് ബസ് പ്രാദേശികമായി നിര്‍മ്മിച്ചതാണെന്നതും പ്രത്യേകതയാണ്.
ബാറ്ററിയുടെ ഭാരം പരമാവധി കുറച്ച് ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ 150 കി.മീറ്റര്‍ ദൂരം സഞ്ചരിക്കാവുന്ന തരത്തിലാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. അബുദാബി ഹാഫിലാത് ഇന്‍ഡസ്ട്രിയും ഖലീഫ യുണിവേഴ്‌സിറ്റിയും സീമെന്‍സും മസ്ദാറിനൊപ്പം ബസിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.
മസ്ദാര്‍ സിറ്റിയില്‍ അധികം വൈകാതെ ബസ് പരീക്ഷണാടിസ്ഥാനത്തില്‍ ഓടി തുടങ്ങും. മാലിന്യമുക്തമായ നഗരത്തിനുള്ള ആദ്യ ചുവടുവെപ്പെന്നോണമാണ് ഇക്കോ ബസ് ഓടിത്തുടങ്ങുകയെന്ന് മസ്ദാര്‍ സസ്‌റ്റൈനബിള്‍ റിയല്‍ എസ്റ്റേറ്റ് വകുപ്പ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ യൂസഫ് ബേസിലേബ് വ്യക്തമാക്കി.