അബുദാബി: അബുദാബിയില്‍ കനത്ത മഴയും കാറ്റും. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കനത്ത മഴയും കാറ്റും ആരംഭിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാല് മണി വരെ മോശം കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ബീച്ചുകളില്‍ പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
അബുദാബി പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം നിമിഷങ്ങള്‍ക്കകം ആളുകളുടെ മൊബൈല്‍ ഫോണുകളിലേക്ക് എസ്.എം.എസായി എത്തിയിരുന്നു. അത്യാവശ്യമല്ലെങ്കില്‍ വാഹനവുമായി പുറത്തിറങ്ങരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗമുള്ള കാറ്റാണ് വീശിയത്. അബുദാബിയില്‍ പലയിടങ്ങളിലും 26 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ് ഊഷ്മാവ്.
അതേസമയം കനത്തമഴയെത്തുടര്‍ന്ന് അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലെ പൊലീസ് സേന മുന്നറിയിപ്പ് നല്‍കികൊണ്ട് സന്ദേശങ്ങള്‍ അയച്ചതിന് നന്ദിയറിച്ച് ജനങ്ങള്‍ അലാറം പോലെ സെക്കന്റുകള്‍ നീണ്ടുനില്‍ക്കുന്ന വാചക സന്ദേശങ്ങളാണ് പോലീസ് പുറപ്പെടുവിച്ചത്.