പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യ ഔട്ട് പാസ് നല്‍കുമെന്ന് എംബസി

abudaby

അബുദാബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇന്ത്യക്കാര്‍ക്ക് സൗജന്യമായി ഔട്ട് പാസ് (എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്) നല്‍കുമെന്ന് അറിയിച്ച് ഇന്ത്യന്‍ എംബസി.

ഇന്ത്യന്‍ എംബസിയുടെ ഈ തീരുമാനത്തോടെ ഔട്ട് പാസ് ഫീസായ 60 ദിര്‍ഹവും സര്‍വ്വീസ് ചാര്‍ജായ ഒന്‍പതു ദിര്‍ഹവും ഇനി ഈടാക്കില്ല. പൊതുമാപ്പ് കാലാവധി തീരുന്ന ഒക്ടോബര്‍ 31 വരെയാണ് സൗജന്യമായി ഔട്ട് പാസ് നല്‍കുക. പൊതുമാപ്പ് അപേക്ഷകര്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ആദ്യത്തെ രണ്ടു ദിവസത്തെ അപേക്ഷകരില്‍ നിന്ന് ഈടാക്കിയ തുക തിരിച്ചു നല്‍കാനാവുമോ എന്ന കാര്യം പരിശോധിച്ചു വരികയാണ്.

വര്‍ഷങ്ങളായി നിയമ ലംഘകരായി കഴിയുന്ന വിദേശീയരില്‍ നിന്ന് പിഴയൊന്നും ഈടാക്കാതെയാണ് യുഎഇ സ്വന്തം നാട്ടിലേക്ക് പോകാന്‍ അവസരം ഒരുക്കുന്നത്. പതിനഞ്ച് ലക്ഷത്തിലേറെ ദിര്‍ഹം പിഴ അടയ്ക്കാനുള്ളവരില്‍ നിന്നും ഒന്നും വാങ്ങാതെ രാജ്യം വിദേശ തൊഴിലാളികള്‍ക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

Top