യുഎഇ: കാലാവധി രേഖപ്പെടുത്താത്ത സ്ഥിരം വാഹന രജിസ്‌ട്രേഷന്‍ കാര്‍ഡ് നല്കാന്‍ ഒരുങ്ങി അബുദാബി പൊലീസ്.ഡിസംബര്‍ ഒന്ന് മുതലാണ് കാര്‍ഡ് നല്‍കുക.
കാലാവധി കാര്‍ഡില്‍ രേഖപ്പെടുത്താത്തതിനാല്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കിയാലും കാര്‍ഡ് മാറ്റേണ്ടതായി വരില്ല.
വാഹനത്തിന്റെ സാങ്കേതിക പരിശോധന, ഇന്‍ഷുറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ട രജിസ്‌ട്രേഷന്‍ കാലാവധി തീരുന്ന തീയതി ഗതാഗത ലൈസന്‍സിങ് സംവിധാനത്തില്‍ രേഖപ്പെടുത്തിയിരിക്കും.
ഈ തീയതിക്ക് ഒരു മാസം മുമ്പ് തന്നെ വാഹന ഉടമകള്‍ക്ക് എസ്.എം.എസ് ലഭിക്കുകയും ചെയ്യും. അബുദാബി പൊലീസിന്റെ സ്മാര്‍ട് ആപ്ലിക്കേഷന്‍, വെബ്‌സൈറ്റ് എന്നിവയില്‍ നിന്നും ഈ തീയതി ലഭ്യമാകും.
ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയെന്നതാണ് പുതിയ കാര്‍ഡ് കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് അബുദാബി പൊലീസ് ജനറല്‍ കമാന്‍ഡ് അറിയിച്ചു.