അബുദാബി: 2018ലെ ആദ്യ ആറ് മാസങ്ങളില്‍ അബുദാബി സന്ദര്‍ശിച്ചത് രണ്ട് ദശലക്ഷം വിനോദ സഞ്ചാരികള്‍. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അബുദാബി സന്ദര്‍ശിച്ച ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം ഉണ്ടായിരിക്കുന്നത് അഞ്ച് ശതമാനം വര്‍ധനയാണ്. സാംസ്‌കാരിക , ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. അബുദാബി ഹോട്ടലുകളിലുമെത്തിയ സന്ദര്‍ശകരുടെ എണ്ണത്തിലും വര്‍ധനവുണ്ടായതായി കണക്കുകള്‍ പറയുന്നു.
സൗദി അറേബ്യയില്‍ നിന്നും യുഎസില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ എത്തുന്നത്. 2018 ആരംഭിച്ച് ഏഴുമാസം കഴിഞ്ഞപ്പോള്‍ തന്നെ മികച്ച കണക്കുകളാണ് പുറത്ത് വരുന്നത്. അബുദാബി ടൂറിസം വകുപ്പിന്റെ തന്ത്രങ്ങളും കഠിനാധ്വാനവും ഫലം ചെയ്യുന്നുണ്ടെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കള്‍ച്ചര്‍ ആന്‍ഡ് ടൂറിസം അണ്ടര്‍ സെക്രട്ടറി സയിഫ സയിദ് ഗോബാഷ് പറഞ്ഞു. കൂടുതല്‍ ഇവന്റുകള്‍ കൂടുതല്‍ ടൂറീസ്റ്റുകളെ ആകര്‍ഷിക്കുമെന്നാണ് അബുദാബിയുടെ കണക്കുകൂട്ടല്‍.