അബുദാബി: ലോകരാജ്യങ്ങളെ ഭീതിയിലാഴ്ത്തി കൊറോണ വൈറസ് ദിനംപ്രതി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങി യുഎഇ.
വാണിജ്യ സ്ഥാപനങ്ങളും, ഷോപ്പിംഗ് മാളുകളും, പച്ചക്കറി മാര്‍ക്കറ്റുകളും, മത്സ്യ- മാംസ സ്റ്റാളുകളും രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് തീരുമാനം. യുഎഇ ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യത്തെ സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
രണ്ടു ദിവസത്തിനുള്ളില്‍ ഈ നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്നും രണ്ടാഴ്ച എന്ന കാലാവധിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഭക്ഷണശാലകളിലേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും ഹോം ഡെലിവറി മാത്രമേ പാടുള്ളുവെന്നും ആരോഗ്യമന്ത്രാലയം നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.