ന്യൂഡല്‍ഹി: ഇന്ത്യ അന്യായമായി കാശ്മീര്‍ കൈവശം വച്ചിരിക്കുകയാണെന്ന പരാമര്‍ശത്തില്‍ ജെ.എന്‍.യു പ്രൊഫസര്‍ നിവേദിതാ മേനോന് എതിരെ എ.ബി.വി.പി പൊലീസില്‍ പരാതി നല്‍കി. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ ജോയിന്റ് സെക്രട്ടറി സൗരഭ് ശര്‍മ്മ വസന്ത് കുഞ്ച് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
എല്ലാവര്‍ക്കും അറിയാം ഇന്ത്യ അന്യായമായി കാശ്മീര്‍ കൈവശപ്പെടുത്തിയിര്ക്കുകയാണെന്ന്. ലോകം മുഴുവന്‍ അതാണ് പറയുന്നത്. എല്ലാവരും അതാണ് അംഗീകരിക്കുന്നത്ഒരു പ്രസ്താവനയില്‍ മേനോന്‍ പറഞ്ഞു.
ഇത്തരത്തിലുള്ള പരസ്യ പ്രസ്താവനകള്‍ ഇന്ത്യയെ വിഭജിക്കാനുള്ള ആശയത്തെ പിന്താങ്ങുന്നതും ഇന്ത്യന്‍ സേനകള്‍ക്കു നേരെ നടന്ന നിഴല്‍യുദ്ധങ്ങളെ ന്യായീകരിക്കുന്നതാണെന്നും ശര്‍മ്മ അഭിപ്രായപ്പെട്ടു.
മാത്രമല്ല കാശ്മീരിനു വേണ്ടിയുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ക്ക് നിയമസാധുത നല്‍കുന്ന ഈ പ്രസ്താവന കുറ്റാരോപണങ്ങള്‍ക്ക് ഇടയാക്കുമെന്നും അതിനാല്‍ ഇതിനെതിരെ ശരിയായ നടപടികള്‍ സ്വീകരിക്കണമെന്നും ശര്‍മ്മ പറയുന്നു.