ലോക്കല്‍ ട്രെയിനുകളില്‍ എസി സൗകര്യം; മുംബൈ യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനം ഒരുക്കി റെയില്‍വെ

മുംബൈ: ചരിത്രത്തില്‍ ആദ്യമായി ലോക്കല്‍ ട്രെയിനുകളില്‍ എസി സൗകര്യമൊരുക്കുന്നു.

മുംബൈ നഗരത്തിലെ യാത്രക്കാര്‍ക്കായിരിക്കും ഈ സേവനം ലഭിക്കുക.

മുംബൈ നഗരത്തിലെ യാത്രകള്‍ക്കുള്ള സബര്‍ബന്‍ ട്രെയിനുകളിലാണ് ആദ്യമായിട്ട് എസി സൗകര്യം ഒരുക്കുന്നത്.

ക്രിസ്തുമസ് ദിനത്തില്‍ അന്ധേരിയില്‍ നിന്ന് ചര്‍ച്ച്‌ഗേറ്റ് വരെയായിരുക്കും ആദ്യ ലോക്കല്‍ എസി ട്രെയിന്‍ സര്‍വ്വീസ് നടത്തുക.

നാളെ ഉച്ചക്ക് 2.10ന് അന്ധേരി സ്‌റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ 2.44ന് ചര്‍ച്ച് ഗെയ്റ്റില്‍ എത്തും.

ഉദ്ഘാടന സര്‍വീസിന് ശേഷം ദിവസേന ആറ് എസി സബര്‍ബന്‍ സര്‍വീസുകളാണ് ഉണ്ടായിരിക്കുക.

എന്നാല്‍, ശനി, ഞായര്‍ ദിവസങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ സര്‍വ്വീസ് ഉണ്ടായിരിക്കില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

12 ലോക്കല്‍ സര്‍വ്വീസുകളാണ് മുംബൈയിലുള്ളത്. ചര്‍ച്ച് ഗെയ്റ്റ്‌വിഹാര്‍ മേഖലയില്‍ എട്ടെണ്ണവും ചര്‍ച്ച്‌ഗെയ്റ്റ്‌ബോറിവലി സ്‌റ്റേഷനിലേക്ക് മൂന്നെണ്ണവും, മഹാലക്ഷ്മിബോറിവലി മേഖലയിലേക്ക് ഒരു സര്‍വീസുമാണുള്ളത്.

സാധാരണ ലോക്കല്‍ ട്രെയിന്‍ ടിക്കറ്റ് നിരക്കിന്റെ 1.3 ഇരട്ടിയാണ് എസി ട്രെയിനില്‍ നിന്നും ഈടാക്കുന്നത്.

ഇതിന് പുറമെ സീസണ്‍ ടിക്കറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. സാധാരണ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കിനേക്കാള്‍ 10 ഇരട്ടിയാണ് സീസണ്‍ ടിക്കറ്റിന് ഈടാക്കുന്നത്.

Top