accept the judgment of the Court will resolve the issues : education minister

തിരുവനന്തപുരം: കോടതി വിധി അംഗീകരിച്ച് അതിന് വിധേയമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്. കുട്ടികളുടെ അധ്യയനം മുടങ്ങില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോള്‍ കോടതി വിധി എന്താണോ അത് അംഗീകരിക്കും. സ്‌കൂളുകള്‍ ഏറ്റെടുക്കാനുള്ള സന്നദ്ധത സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. അതില്‍ കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നു കോടതി വിധികള്‍ പഠിച്ച് നിയമവിധേയമായ മാര്‍ഗം കണ്ടെത്തുമെന്നും മന്ത്രി പറഞ്ഞു.

ഇപ്പോള്‍ കോടതി പറഞ്ഞ മലാപ്പറമ്പ് സ്‌കൂള്‍ പൂട്ടേണ്ടത് നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. വിദ്യാര്‍ഥികളുടെ അധ്യയനം മുടങ്ങാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മലാപ്പറമ്പ് സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Top