accident at kollam

ACCIDENT

കൊല്ലം: ആയൂരില്‍ കമ്പങ്കോട് പാലത്തിനുസമീപം സൂപ്പര്‍ ഫാസ്റ്റും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ടുസ്ത്രീകളുള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഗുരുതരനിലയില്‍ ഇവരെ വെഞ്ഞാറമൂട്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

മരിച്ച ഒരാളുടെ മൃതദേഹം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടുയുവതികളുടെ മൃതശരീരം വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പെരുമ്പാവൂര്‍ സ്വദേശി രമ്യ(23)യുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. തിരുവനന്തപുരം ഇന്‍ഫോസിസിലെ ജീവനക്കാരിയാണ്. ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

വെള്ളിയാഴ്ച വൈകിട്ട് ആറേമുക്കാലോടെ തിരുവനന്തപുരത്തുനിന്ന് അങ്കമാലിയിലേക്ക് പോയ സൂപ്പര്‍ഫാസ്റ്റ് ബസും പുനലൂരില്‍നിന്ന് ആറ്റിങ്ങലിലേക്ക് പോയ സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. അമിത വേഗതയിലെത്തിയ സൂപ്പര്‍ ഫാസ്റ്റ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്വകാര്യബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

Top