കൊല്ലം: കൊട്ടിയം മൈലക്കാട് ദേശീയ പാതയില്‍ ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ച് പതിനഞ്ചു പേര്‍ക്കു പരുക്ക്. ആരുടെയും പരുക്ക് ഗുരുതരമല്ല. പരുക്കേറ്റവരെ കൊട്ടിയത്തെ രണ്ടു സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉച്ചയ്ക്കു 12 മണിയോടെ മൈലക്കാട് ജംഗ്ഷനിലായിരുന്നു അപകടം.
ഒരു യാചകന്‍ റോഡ് മുറിച്ചുകടക്കവെ ഇയാളെ ഇടിക്കാതിരിക്കാന്‍ വാന്‍ വെട്ടിത്തിരിച്ചതാണ് അപകടത്തിനു കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിയന്ത്രണം വിട്ട വാന്‍, എതിരെ വന്ന വര്‍ക്കല-കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇടിക്കുകയായിരുന്നു.