നെന്മാറ: മംഗലം-ഗോവിന്ദാപുരം പാതയില്‍ കുമ്പളക്കോട് പാലത്തിനു സമീപം ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ദമ്പതികള്‍ മരിച്ചു. തൃശൂര്‍ കുട്ടനെല്ലൂര്‍ തെക്കെത്തറ രാമകൃഷ്ണന്റെ മകന്‍ മണികണ്ഠന്‍(31), ഭാര്യ മല്ലിക (24) എന്നിവരാണ് മരിച്ചത്.
പുലര്‍ച്ചെ 7.15നായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്ത് കാറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ദമ്പതികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കാറില്‍നിന്ന് പുറത്തെടുത്തത്.