ന്യൂഡല്‍ഹി: വാഹനാപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി.
നഷ്ടപരിഹാരം നല്‍കുന്നതിനു മുന്‍പ് മരിച്ചയാളുടെ പ്രായവും വരുമാനവും മാനദണ്ഡമാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു.
ജോലിയുടെ സ്വഭാവവും കണക്കിലെടുക്കണമെന്നും നിര്‍ദേശമുണ്ട്.
മരിച്ചയാളുടെ പ്രായം 40 വയസ്സിനു താഴെയെങ്കില്‍ വരുമാനത്തിന്റെ 50 ശതമാനം അധികം ഇന്‍ഷുറന്‍സ് നല്‍കണം. 40 മുതല്‍ 50 വയസ്സു വരെയാണെങ്കില്‍ വരുമാനത്തിന്റെ 30 ശതമാനവും 50 മുതല്‍ 60 വരെയാണെങ്കില്‍ 15 ശതമാനവും അധികം ഇന്‍ഷുറന്‍സ് നല്‍കണം.
നികുതിയൊഴിച്ചുള്ള വരുമാനമായിരിക്കണം കണക്കാക്കേണ്ടത്. താല്‍ക്കാലിക ജോലിയുള്ളവര്‍ക്ക് നഷ്ടപരിഹാരത്തില്‍ നേരിയ കുറവു മാത്രമേ വരുത്താന്‍ പാടുള്ളൂവെന്നും കോടതി അറിയിച്ചു.
അഞ്ചംഗ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി.