തിരുവനന്തപുരത്ത് ടാങ്ക് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു

died

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയില്‍ മണ്ണിടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു.

പുതിവയ്ക്കല്‍ സ്വദേശി സജീവ് (35) ആണ് മരിച്ചത്. ഹോട്ടലില്‍ ടാങ്ക് നിര്‍മ്മാണത്തിനിടയില്‍ മുപ്പതടിയോളം താഴ്ചയുള്ള കുഴിയിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top