ഭോപ്പാല്‍: ഇന്‍ഡോറില്‍ വാഹനമിടിച്ച് ബഹുനിലക്കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പത്തു മരണം. അപകടത്തെ തുടര്‍ന്ന് അഞ്ചു പേര് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്തിയവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശനിയാഴ്ച രാത്രി 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. 50ലേറെ വര്‍ഷം പഴക്കമുള്ള അപകടാവസ്ഥയിലായ കെട്ടിടമാണ് തകര്‍ന്നു വീണത്.