ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സംഘംവിഹാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പത്തുവയസുകാരന്‍ മരിച്ചു. അപകടത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു.
ഗ്യാസ് ലീക്ക് ചെയ്തതിനു പിന്നാലെ വന്‍ സ്‌ഫോടനം ഉണ്ടാവുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.