ആലപ്പുഴ ബൈപ്പാസില്‍ അപകടം; ടോള്‍ ബൂത്ത് ഇടിച്ച് തകര്‍ത്തു

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസില്‍ ബൈപ്പാസില്‍ വാഹനാപകടം. ഇന്നലെ ഉദ്ഘാടനം കഴിഞ്ഞ ആലപ്പുഴ ബൈപ്പാസിന്റെ ടോള്‍ബൂത്ത് തകര്‍ന്നു. പുലര്‍ച്ചെ തടിയുമായി എത്തിയ ലോറി ഇടിച്ചാണ് ടോള്‍ ബൂത്തിന് കേടുപാട് ഉണ്ടായത്. ലോറിക്കായി പൊലീസ് അന്വേഷണം തുടങ്ങി. ബൈപ്പാസ് കാണാനെത്തുന്നവരുടെ തിരക്കുമൂലം ഇന്നലെ വൈകിട്ടും അപകടങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ ബൈപ്പാസിലേക്ക് എത്തുന്ന വാഹനങ്ങളെ നിയന്ത്രക്കാന്‍ ഒരുങ്ങുകയാണ് പൊലീസ്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ബൈപ്പാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ബീച്ചിന് മുകളിലൂടെ പോകുന്ന കേരളത്തിലെ ആദ്യ മേല്‍പ്പാലം എന്നതാണ് ആലപ്പുഴ ബൈപ്പാസിന്റെ പ്രധാന ആകര്‍ഷണം.

 

Top