ന്യൂഡൽഹി : ഡൽഹിയിൽ അനുഭവപ്പെട്ട ശക്തമായ മൂടൽമഞ്ഞിനെ തുടർന്ന് വാഹനാപകടം. അപകടത്തിൽ 4 കായിക താരങ്ങൾ മരിച്ചു. ഹരിഷ്, ടിങ്കു, സൂരജ് എന്നിവരാണ് അപകടത്തിൽ കൊല്ലപ്പെട്ടത്. നാലാമത്തെയാളെ
തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.
ഞായറാഴ്ച പുലർച്ചെ നാല് മണിക്ക് ഡൽഹി-ചണ്ഡിഗഡ് ഹൈവേയിൽ അലിപുരിലായിരുന്നു അപകടം നടന്നത്.അമിത വേഗതയിലായിരുന്ന കാർ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണംവിട്ട് പോസ്റ്റിൽ ഇടിച്ചുകയറുകയായിരുന്നു.
കഴിഞ്ഞ വർഷം മോസ്കോയിൽ ഭാരോദ്വഹനത്തിൽ ചാമ്പ്യനായ സാക്ഷാം യാദവ്, ബാലി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഷാലിമാർ ബാഗിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവർ ഡൽഹിയിൽ നിന്നും പാനിപ്പട്ടിലേക്കു പോകുകയായിരുന്നുവെന്നും, അപകട സ്ഥലത്ത് നിന്ന് മദ്യകുപ്പികൾ ലഭിച്ചതായും അതിനാൽ ഇവർ ഇവർ മദ്യലഹരിയിലായിരുന്നതായി സംശയിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി.