കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കണ്ണൂർ : കണ്ണൂരിലെ കണ്ണപുരം യോഗശാലയ്ക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരിക്ക്. രാവിലെ 7.30-ഓടെയായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്കുലോറിയും മഹാരാഷ്ട്രയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.

കാര്‍ ഡ്രൈവര്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും കണ്ണൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Top