മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200ലധികം പേര്‍ക്ക് പരിക്ക്

കൊലാലംപൂര്‍: മലേഷ്യയില്‍ മെട്രോ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 200ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു. മലേഷ്യന്‍ കൊലാലംപൂരിലെ പെട്രോണാസ് ഇരട്ട ഗോപുരത്തിനരികെയുള്ള ഭൂഗര്‍ഭ ടണലിലാണ് സംഭവം. രാത്രി 8.45ഓടെയാണ് അപകടം ഉണ്ടായത്. കൂട്ടിയിടിച്ച ട്രെയിനുകളിലൊന്ന് കാലിയായിരുന്നു. ഈ ട്രെയിന്‍ 213 യാത്രക്കാരുമായി യാത്ര ചെയ്യുകയായിരുന്ന മറ്റൊരു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

പരുക്കേറ്റവരില്‍ 47 പേരുടെ നില ഗുരുതരമാണ്. കണ്‍ട്രോള്‍ സെന്ററില്‍ നിന്നുണ്ടായ ആശയവിനിമയത്തിലെ തകരാറാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെപ്പറ്റി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അപകടം ഗുരുതരമാണെന്ന് പ്രധാനമന്ത്രി മുഹ്‌യിദ്ദീന്‍ യാസിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം നടത്താന്‍ ഗതാഗത മന്ത്രിക്കും ട്രെയിന്‍ ഓപ്പറേറ്ററിനും നിര്‍ദ്ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.

Top