താനെയില്‍ കാര്‍ ബസുമായി കൂട്ടിയിടിച്ച് അപകടം; നാല് യുവാക്കള്‍ മരിച്ചു, മൂന്നുപേര്‍ക്ക് പരിക്ക്

മുംബൈ: താനെയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍മാര്‍ സഞ്ചരിച്ച കാര്‍ ബസുമായി കൂട്ടിയിടിച്ച് നാലു പേര്‍ മരിച്ചു.

അപകടത്തില്‍ മൂന്നു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ ബിവാന്‍ഡി മാന്‍കോലി നാക്കയിലായിരുന്നു അപകടം.

താനെ മുനിസിപ്പല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസുമായാണ് കാര്‍ കൂട്ടിയിടിച്ചത്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.

ഏഴു പേരാണ് കാറില്‍ ഉണ്ടായിരുന്നത്. സംഭവസ്ഥലത്തുതന്നെ നാലു പേരും മരിച്ചു.

Top