accident in vaikom

ACCIDENT

വൈക്കം: വൈക്കം വെട്ടിക്കാട്ടു മുക്കില്‍ കെഎസ്ആര്‍ടിസി ബസും കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം. കാര്‍ യാത്രക്കാരനായ മലപ്പുറം സ്വദേശി സലാവുദ്ദീന്‍(30), ബൈക്ക് യാത്രക്കാരനുമാണ് മരിച്ചത്.

ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റ നാലു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പാലക്കാട് ഒലവക്കോട് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസറും മരിച്ച സലാഹുദ്ദീന്റെ പിതാവുമായ അബ്ദുള്‍ റസാഖ് (49), ഭാര്യ ഷാഹിദ(48), ബന്ധുവായ മുഹമ്മദ്കാസിം (21), രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൈക്ക് പരിക്കേറ്റ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് മടത്തിക്കാനായില്‍ അബ്ദുല്‍അസീസ് (53) എന്നിവരെയാണ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

Top