ആലപ്പുഴ: തോട്ടപ്പള്ളി കല്‍പകവാടിയില്‍ നിറുത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാറിടിച്ച് അപകടം. വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു.
തോട്ടപ്പള്ളി സ്വദേശികളായ ബാബു ((48), മക്കളായ അഭിജിത്ത് (18), അമര്‍ജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബുവിന്റെ ഭാര്യ ലിസിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.