കൊല്ലം: തിരുവനന്തപുരം മേയറായ വി.കെ. പ്രശാന്ത് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ മേയര്‍ക്ക് പരിക്കേറ്റു. എന്നാല്‍ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ വവ്വാക്കാവിലായിരുന്നു അപകടം സംഭവിച്ചത്. കാര്‍ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചശേഷം ഒരു വീടിന്റെ മതിലിലിടിക്കുകയായിരുന്നു.
ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്ന് പൊലീസ് അറിയിച്ചു. മേയര്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയ ശേഷം മറ്റൊരു വാഹനത്തില്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.