തിരുവല്ല: തിരുവല്ലയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു.
യൂത്ത് കോണ്‍ഗ്രസ് തിരുവല്ല മണ്ഡലം സെക്രട്ടറി മഞ്ഞാടി ആമല്ലൂര്‍ പുതുപ്പറമ്പില്‍ നന്ദലാല്‍(നന്ദന് മഞ്ഞാടി33) ചങ്ങനാശേരി ശാന്തിപുരം കൊച്ചുകാലായില്‍ വൈശാഖ്(24) എന്നിവരാണ് അപകടത്തില്‍ മരണമടഞ്ഞത്.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മല്ലപ്പള്ളി എഴുമറ്റൂര്‍ മഠത്തികാവുങ്കില് രതീഷിനെ പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി 11.30ന് ടികെ റോഡില്‍ മഞ്ഞാടി ജംഗ്ഷന് സമീപമായിരുന്നു അപകടം ഉണ്ടായത്.
മൃതദേഹങ്ങള്‍ ഇന്ന് രാവിലെ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടും നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ തിരുവല്ല പൊലീസ് കേസെടുത്ത് മേല്‍നടപടികള്‍ സ്വീകരിച്ചു.