തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു. പത്താഴപുരക്കല്‍ മുഹമ്മദലിയുടെ മകന് അവിസ്(27), മണക്കാട്ടുപടി മുരളിയുടെ മകന് ഗോകുല്‍ (20) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
എറിയാട് ഡിസ്പെന്‍സറിക്ക് സമീപമായിരുന്നു അപകടം നടന്നത്. സംഭവസ്ഥലത്തു വെച്ചു തന്നെ ഇരുവരും മരിച്ചു. സൗദിയിലായിരുന്ന അവിസ് പഠനത്തിന്റെ ആവശ്യങ്ങള്‍ക്കായാണ് നാട്ടിലെത്തിയത്.ജമീലയാണ് മാതാവ്. സഹോദരങ്ങള്‍: അഫാഫ, അഫ്നാന്.
കൊടുങ്ങല്ലൂര്‍ സീഷോര്‍ ഹോട്ടല്‍ റെസ്റ്റോറന്റില്‍ ജീവനക്കാരനായ ഗോകുല്‍ ജോലി കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.