കോഴിക്കോട്: വാഹനാപകടങ്ങളില്‍ പൊലീസ് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി.
കോഴിക്കോട് ബിഎസ്എന്‍എല്‍ സീനിയര്‍ സൂപ്രണ്ട് പിവി അഹമ്മദിനെ അമിത വേഗതയിലെത്തിയ കാറിടിച്ച് വീഴ്ത്തിയ സംഭവത്തില്‍ പൊലീസ് മൊഴിയെടുക്കാന്‍ വൈകി എന്നാണ് ബന്ധുക്കളുടെ ആരോപണം.
കോഴിക്കോട് മാനാഞ്ചിറയിലെ സീബ്രാലൈനില്‍ വച്ചായിരുന്നു ബിഎസ്എന്‍എല്‍ സീനിയര്‍ സൂപ്രണ്ട് പി വി അഹമ്മദിനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയത്. അപകടം നടന്നയുടന്‍ ഡ്രൈവറും കാറിലുണ്ടായിരുന്നവരും ഓടി രക്ഷപ്പെടുകയും ചെയ്തു.
കാലിനും തലയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ് ഇദ്ദേഹം. ബുധനാഴ്ച നടന്ന അപകടത്തിന്റെ മൊഴിയെടുത്തത് ഞായറാഴ്ചയായിരുന്നു.തുടര്‍ന്നാണ് ബന്ധുക്കള്‍ പരാതിയുമായി എത്തുന്നത്.