കോട്ടയം: കൊല്ലം-തേനി ദേശീയപാതയില്‍ മണര്‍കാടിന് സമീപത്തായി മാധവന്‍പടിയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ഞാലിയാകുഴി സ്വദേശിയായ യുവാവാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. കാര്‍ യാത്രികരായ രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോട്ടയത്തും നിന്നും കുമളിക്ക് പോയ ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസാണ് അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. കാറിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് സൂചന.