കൊല്ലം: അഭ്യാസപ്രകടനത്തിനിടയില്‍ കാര്‍ നിയന്ത്രണം വിട്ട് ഉണ്ടായ അപകടത്തില്‍ പ്രതികളെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപണം. അശ്രദ്ധമായി വാഹനമോടിച്ചെന്ന നിസാര വകുപ്പ് മാത്രമാണ് പ്രതികള്‍ക്കു മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.
സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ ഉണ്ണിക്കൃഷ്ണന്‍ എന്നയാളാണ് അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയത്. എക്‌സ്‌പോയ്ക്കു മുമ്പ് അധികൃതര്‍ പൊലീസിന്റെയോ മോട്ടാര്‍ വാഹന വകുപ്പിന്റെയോ അനുമതി തേടിയിട്ടില്ലെന്നും അന്വേഷണത്തില്‍ നിന്നു വ്യക്തമാണ്. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.
കൊല്ലം ബിഷപ്പ് ജെറോം എഞ്ചിനീയറിംഗ് കോളേജില്‍ സംഘടിപ്പിച്ച മോട്ടോര്‍ എക്‌സ്‌പോയ്ക്കിടെയായിരുന്നു അപകടമുണ്ടായത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.