തൃശ്ശൂര്‍: തൃശൂര്‍ മുണ്ടൂരിന് സമീപമായി പുറ്റേക്കരയില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങിയ കുടുംബമാണ് അപകടത്തില്‍ പെട്ടത്. മലപ്പുറം തിരൂര്‍ സ്വദേശി മണിയും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. മണിയുടെ ഭാര്യ രുഗ്മിണി, ആറ് വയസുകാരന് അലന് കൃഷ്ണന് എന്നിവരാണ് മരിച്ചത്.