മുസഫര്‍പുര്‍: ബിഹാറില്‍ കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട് കുട്ടികള്‍ക്കു മേല്‍ ഇടിച്ചുകയറിയ വാഹനം ബിജെപി നേതാവ് മനോജ് ബൈതയുടെ ഉടമസ്ഥതയിലുള്ളതെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അപകടത്തില്‍ പങ്കില്ലെന്ന് ബിജെപി നേതൃത്വം അവകാശപ്പെട്ടു.
ബിഹാറിലെ മിനാപുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയുണ്ടായ അപകടത്തില്‍ ഒന്‍പതു വിദ്യാര്‍ത്ഥികള്‍ മരിക്കുകയും 24 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
മുസഫര്‍പൂരില്‍ നിന്നു പത്തു കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരുക്കേറ്റ വിദ്യാര്‍ത്ഥികളെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നു പൊലീസ് അറിയിച്ചു. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കണ്ടെത്തി.