കായംകുളം ദേശീയപാതയില്‍ ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

-accident

കായംകുളം: കായംകുളത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ജംഗ്ഷന് സമീപം ടിപ്പര്‍ ലോറിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി പുല്ലുതറ പടീറ്റതില്‍ ബിജിന്‍ മാത്യു (21) ആണ് മരിച്ചത്. രാവിലെ പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്. പൊലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

Top