വയനാട്: വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.
ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി രക്ഷപ്പെട്ടയാളാണ് പറഞ്ഞത്. ചുരം ഇറങ്ങുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.
ഇതിനിടെ ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു. ഉറങ്ങുകയായിരുന്ന കര്‍ണ്ണാടക സ്വദേശിയായ ലോറി ക്‌ളീനര്‍ ആണ് മരിച്ചത്. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.