കാസര്‍ഗോട്: കാസര്‍ഗോഡ് കുമ്പള മാവിനക്കട്ട ദേശീയപാതയില്‍ നിയന്ത്രണം വിട്ട ലോറി കാറിന് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ നിന്നും യാത്രക്കാര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. പച്ചക്കറികളുമായി മംഗളൂരു ഭാഗത്തു നിന്നും കാസര്‍ഗോട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്നോവ കാറിന് മുകളിലേക്ക് നിയന്ത്രണം വിട്ട് മറിഞ്ഞത്. എതിരെ വന്ന ബൈക്ക് യാത്രക്കാരനെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. എന്നാല്‍ കാറിന്റെ പിന്‍ഭാഗത്ത് മാത്രമാണ് ലോറി തട്ടിയത്. അതുകൊണ്ട് വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.
കാറിലുണ്ടായിരുന്ന ചെമ്മനാട് സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ നിസാബിന്റെ മകന് മുഹമ്മദ് നിസാബിന് (12) പരുക്കേറ്റിട്ടുണ്ട്. മറിഞ്ഞ ലോറിയുടെ ഡീസല്‍ ടാങ്കില്‍ നിന്നും ഇന്ധനം പുറത്തേക്കൊഴുകിയിരുന്നു. പിന്നീട് ഫയര്‍ഫോഴ്സെത്തി ഇത് റോഡില്‍ നിന്ന് നീക്കി. കുമ്പള പൊലീസും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു.