accident

തിരുവനന്തപുരം: ആറ്റിങ്ങലിലുണ്ടായ വാഹനാപകടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ സുബ്ബലക്ഷ്മി മരിച്ചു. ഇവര്‍ക്കൊപ്പം കാറിലുണ്ടായിരുന്ന ഭര്‍ത്താവിനും കുട്ടിക്കും ഗുരുതര പരിക്കേറ്റു.

സുബ്ബലക്ഷ്മിയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ റോഡരുകില്‍ നിറുത്തി ഇട്ടിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചു കയറുകയായിരുന്നു.

പരുക്കേറ്റവരെ ആദ്യം ഗോകുലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അനന്തപുരി ആശുപത്രിയിലേക്ക് മാറ്റി.

Top