രാജസ്ഥാന്‍: ജയ്പൂര്‍-ബിക്കാനീര്‍ ദേശീയപാതയില്‍ ബസ്സും വാനും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. റോഡില്‍ മൂടല്‍ മഞ്ഞ് മൂലം വാന്‍ ഡ്രൈവര്‍ക്ക് എതിര്‍ദിശയില്‍ നിന്ന് വരുന്ന ബസ് കാണാന്‍ കഴിയാഞ്ഞതാണ് അപകടമുണ്ടാകാന്‍
കാരണം.
അപകടത്തില്‍പ്പെട്ട എട്ടുപേരില്‍ ആറ് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിച്ചതെന്നും അധികൃതര്‍ അറിയിച്ചു.
മരിച്ചവര്‍ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വെളിപ്പെടുത്തി. കേസ് രാജല്‍ദേസര്‍, രതന്‍ഗഡ് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് സംഘങ്ങള്‍ അന്വേഷിച്ച് വരികയാണ്.