ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ ചിത്രത്തിന്റെ സംവിധായകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി : മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അറസ്റ്റില്‍. ജി എസ് ടി തട്ടിപ്പ് കേസിലാണ് ചിത്രത്തിന്റെ സംവിധായകന്‍ വിജയ് രത്‌നാഗര്‍ ഗുട്ടെയും മകന്‍ ബാരന്‍ രത്‌നാഗര്‍ ഗുട്ടെയും അറസ്റ്റിലായിരിക്കുന്നത്.

വിജയ് ഗുട്ടയുടെ ഉടമസ്ഥതയിലുള്ള വി.ആര്‍.ജി ഡിജിറ്റല്‍ കോര്‍പ്പറേഷന്‍ എന്ന സ്ഥാപനം വ്യാജ ബില്ലുകള്‍ വാങ്ങിയ കേസിലാണ് അറസ്റ്റ്. ഇവരുമായി ഇടപാടുള്ള ഹോറിസണ്‍ ഔട്ട് സോഴ്‌സ് എന്ന സ്ഥാപനവും കേസില്‍ സംശയത്തിന്റെ നിഴലിലാണ്. ഹോറസണ്‍ 170 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.

ജി.എസ്.ടി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറലാണ് ഇരുവരെയും അറസ്റ്റ് ചെയ്തിരിക്കുന്നു. അനധികൃതമായി ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് സ്വന്തമാക്കിയെന്നാണ് ഗുട്ടെക്കെതിരെയുള്ള ആരോപണം.

Top