തൃശൂര്‍: ലോക്കല്‍ പൊലീസ് പിടിച്ച പ്രതിയെ ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പിടിച്ചുവെന്ന് വ്യാജ പ്രചരണം
ഒരു വിഭാഗം മാധ്യമങ്ങളാണ് ഐ ജി ശ്രീജിത്തിന് ക്രഡിറ്റ് ലഭിക്കുന്നതിനായി തെറ്റായ വാര്‍ത്ത പടച്ചു വിടുന്നത്. തൃശൂര്‍ വലപ്പാട് സി ഐ സന്തോഷിന്റെ നേതൃത്വത്തിലാണ് യഥാര്‍ത്ഥത്തില്‍ പ്രതിയെ കോയമ്പത്തൂരില്‍ അവിനാശി റോഡിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് പിടികൂടിയത്. ഇക്കാര്യം തൃശൂര്‍ പൊലീസ് തന്നെ വ്യക്തമാക്കി.
വലപ്പാട് സി ഐക്ക് പുറമെ കൊല്ലങ്കോട് സി ഐ, എസ് ഐ, പാലക്കാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ സ്‌ക്വാഡുകളെ നിയമിച്ചിട്ടുണ്ടെങ്കിലും വലപ്പാട് സിഐയുടെ കെണിയിലാണ് പ്രതി കുരുങ്ങിയത്.
ഇതില്‍ ബോധപൂര്‍വ്വം മുതലെടുപ്പു നടത്താനാണ് ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തില്‍ പിടിച്ചുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. ഇതിന് സഹായകരമായ ‘റിലീസ് ‘നല്‍കിയത് ആരുടെ താല്‍പര്യപ്രകാരമാണെന്ന് മാധ്യമങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ‘ചോര്‍ത്തി’ നല്‍കുന്നതാവരുത് വാര്‍ത്ത കൊടുക്കുന്നതിന്റെ മാനദണ്ഡമെന്നാണ് തൃശൂരിലെ പൊലീസുകാരില്‍ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.
ക്രൈംബ്രാഞ്ച് എഡിജിപി തലവനായ പ്രത്യേക സംഘമാണ് അന്വേഷണ സംഘത്തെ കോഡിനേറ്റ് ചെയ്യുന്നതെങ്കിലും എഡിജിപിയെ പോലും വിട്ട് ഐ ജിയെ ചാമ്പ്യനാക്കാന്‍ ശ്രമിക്കുന്നതില്‍ തന്നെ അല്‍പ്പത്തരം വ്യക്തമാണെന്നാണ് ആക്ഷേപം.
അതേ സമയം നിയമവിരുദ്ധ പ്രവര്‍ത്തിക്ക് മുന്‍പ് സസ്‌പെന്റ് ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെ പ്രമോട്ട് ചെയ്യുന്നത് കണ്ട് എല്ലാം അറിയാവുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരും പൊട്ടി ചിരിക്കുകയാണ്.