ബംഗളൂരു: തിരുവനന്തപുരത്ത് 20 കോടിയുടെ ലഹരി മരുന്നുമായി അറസ്റ്റിലായ പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. കോട്ടയം സ്വദേശി ജോര്‍ജ് കുട്ടിയാണ് എക്സൈസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ബംഗളൂരുവില്‍ തെളിവെടുപ്പിന് കൊണ്ടുപോകവെ ഇയാള്‍ ചാടിപ്പോവുകയായിരുന്നു.
20 കിലോ ഹാഷിഷ് ഓയില്‍, രണ്ടര കിലോ കഞ്ചാവ്, 250 ഗ്രാം ചരസ് എന്നിവയാണ് ജോര്‍ജ്കുട്ടിയില്‍ നിന്നും എക്സൈസ് സംഘം പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയുടെ താഴെ സ്ഥാപിച്ച രഹസ്യ അറയിലാണ് മയക്കു മരുന്ന് ഒളിപ്പിച്ചിരുന്നത്.