പാലക്കാട്: പോക്സോ കേസിൽ വിധി കേട്ടതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകത്തിൽ നിന്ന് പിടികൂടി. ഇയാളെ വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ശിക്ഷാവിധി കേട്ട ശേഷമാണ് മുങ്ങിയത്.
കൂറ്റനാട് ആമക്കാവ് സ്വദേശി ഹരിദാസാനാണ് പോക്സോ കേസിൽ വിധി വന്നതിന് പിന്നാലെ സെപ്തംബർ മൂന്നിന് മങ്ങിയത്. പലയിടത്തായി ഒളിവിൽ കഴിഞ്ഞ പ്രതിയെ കർണാടകത്തിൽ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്. 2021ലാണ് ഹരിദാസൻ ചാലിശ്ശേരി സ്വദേശിയെ പീഡിപ്പിച്ചത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ഹരിദാസനെ 10 വര്‍ഷം തടവിനും, ഒരു ലക്ഷം രൂപ പിഴ ചുമത്തിയും ശിക്ഷിച്ചിരുന്നു. ഹരിദാസനെ വിയ്യൂർ ജയിലിലേക്ക് മാറ്റി.